സര്‍ക്കാര്‍ അവസാന കാലത്ത് അഴിമതിയുടെ കടുംവെട്ട് നടത്തുന്നു; ആരും ചോദ്യംചെയ്യരുതെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, June 30, 2020

Ramesh-Chennithala

 

കൊവിഡിനെ സുവര്‍ണാവസരമാക്കി സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ആരും ചോദ്യംചെയ്യരുതെന്ന മനോഭാവമാണ് മുഖ്യമന്ത്രിക്ക് അവസാന കാലത്ത് സര്‍ക്കാര്‍ അഴിമതിയുടെ കടുംവെട്ട് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കോര്‍പ്പറേഷനിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തോട് വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ ഇല്ല. മുന്നണി മര്യാദകളും ധാരണകളും പാലിക്കാന്‍ എല്ലാവരും തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു