സി.പി.എം മാതാ അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുന്നു, എതിര്‍ക്കുന്നവരെ RSS ആയി മുദ്ര കുത്തുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, January 26, 2019

Ramesh-Chennithala

മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാതാ അമൃതാനന്ദമയിക്കെതിരെ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം അമൃതാനന്ദമയിയെ ക്രൂരമായി വേട്ടയാടുകയാണ്. സി.പി.എമ്മിനെ എതിര്‍ക്കുന്ന എല്ലാവരെയും ആര്‍.എസ്.എസുകാരായി മുദ്ര കുത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കരുതായിരുന്നു എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നാൽ, കൊടിയേരി ബാലകൃഷ്ണനും പിണറായി വിജയനും നടത്തിയ വിമർശനങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു. ഐ.എൻ.റ്റി.യു.സി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.