മോദിക്കെതിരെ രമേശ് ചെന്നിത്തല; ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല

Jaihind Webdesk
Sunday, August 25, 2019

Ramesh-Chennithala

ആലപ്പുഴ: നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും. ആയിരം തെറ്റ് ചെയ്തിട്ട് ഒരു ശരി ചെയ്തിട്ട് എന്ത് കാര്യം. അത് ഉയര്‍ത്തി കാണിക്കുന്നതെന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റേത്.