അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലം ; സര്‍ക്കാരിന്‍റെ  അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, November 18, 2020

 

തിരുവനന്തപുരം :  വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദംമൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയദുഷ്ടലാക്കോടെ യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്യുന്നു. സര്‍ക്കാരിന്‍റെ  അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള അടവാണിതെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.