സര്‍ക്കാരിന് കരിഞ്ചന്തക്കാരന്‍റെ മനസ് ; പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, March 27, 2021

 

ആലപ്പുഴ : സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ പൂഴ്ത്തിവച്ച് ഇപ്പോള്‍ വിതരണം ചെയ്യുന്നത് വോട്ട് തെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചന്തക്കാരനും പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല, ഏപ്രില്‍ 6ന് ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നംമുടക്കി. ആറുമാസം പൂഴ്ത്തിവച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ 6 കഴിഞ്ഞ് വിതരണം ചെയ്തുകൂടായെന്നും അദ്ദേഹം പറഞ്ഞു.