സ്‌കൂള്‍ കുട്ടികള്‍ക്ക് അരി നല്‍കുന്ന പദ്ധതിയില്‍ അഴിമതി ; തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്നത് ജനങ്ങളെ സ്വാധീനിക്കാന്‍ : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, March 24, 2021

 

കോഴിക്കോട്  : സ്‌കൂള്‍ കുട്ടികള്‍ക്ക് അരി നല്‍കുന്ന പദ്ധതിയില്‍ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വേളയില്‍ ഇവ വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളെ സ്വാധീനിക്കാനാണ് സര്‍ക്കാര്‍ ഇത്തരം അഴിമതികള്‍ നടത്തുന്നത്. വിഷുവിന്റെ കിറ്റ് നേരത്തെ കൊടുക്കുന്നതും അഴിമതിയാണ്. പരാജയം ഉറപ്പായതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.