ലോകായുക്ത വിധി ചട്ടപ്രകാരം ; മുഖം രക്ഷിക്കാനായി സര്‍ക്കാര്‍ നിയമോപദേശം എഴുതിവാങ്ങി : രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, April 14, 2021

തിരുവനന്തപുരം:  കെ.ടി ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരം തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേ കിട്ടില്ലെന്നുറപ്പായപ്പോഴാണ് ജലീല്‍ രാജിവച്ചത്. വിധി വന്ന ശേഷമുള്ള 4ദിവസം ധാർമ്മികത കാശിക്ക് പോയോ എന്നും അദ്ദേഹം ചോദിച്ചു. മുഖം രക്ഷിക്കാനായി നിയമോപദേശം എഴുതിവാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാതായപ്പോഴാണ് ജലീലിന്‍റെ രാജി. ഇനി രാജിവയ്‌ക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.