പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരത്തെ പിണറായി വിജയൻ ഒറ്റുകൊടുത്തെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 26, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ സമരത്തെ പിണറായി വിജയൻ ഒറ്റുകൊടുത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമിച്ചുള്ള സമരത്തിന്‍റെ കടയ്ക്കൽ കത്തിവച്ചത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ എസ് യു സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച ‘കൊടിയടയാളം’ ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.