പൗരത്വ ഭേദഗതി നിയമം : മുഖ്യമന്ത്രിയും ഗവർണറും ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, January 7, 2020

പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രിയും ഗവർണറും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ നിയമസഭയെ അവഹേളിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സമരം ചെയ്യുന്നവരെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎൻടിയുസി സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.