സ്ത്രീ സുരക്ഷയ്ക്കായി മാറ്റിയ പണം വനിതാ മതിലിന് വേണ്ടി ചിലവഴിക്കുന്നതിൽ അഴിമതി : രമേശ് ചെന്നിത്തല

webdesk
Thursday, December 20, 2018

Ramesh-Chennithala

സ്ത്രീ സുരക്ഷയ്ക്കായി മാറ്റി വെച്ചിരിക്കുന്ന പണം വനിതാ മതിലിന് വേണ്ടി ചിലവഴിക്കുന്നതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ ആവശ്യങ്ങൾക്കായി സ്ത്രീ സുരക്ഷക്കുള്ള പണം ഉപയോഗിക്കുന്നത് അധാർമികമായ നടപടിയാണ്. മതിൽ പണിയാനായി 50 കോടി രൂപ ചെലവഴിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ജനങ്ങളോട് ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.[yop_poll id=2]