വണ്ടിപ്പെരിയാർ പോക്സോ കേസ്; പ്രോസിക്യൂഷനും പോലീസും തമ്മിലുള്ള ഒത്തു കളിയെന്ന് രമേശ് ചെന്നിത്തല

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസ്  ഒത്തു കളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  കേസിലെ പ്രതി സി പി എം അനുഭാവി ആയതുകൊണ്ട് പ്രോസിക്യൂഷനും പോലീസും ഒത്തു കളിച്ചെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ട വിധിയുടെ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അതിനാൽ തന്നെ മുഖ്യമന്ത്രി കേരള ജനതയോട് മാപ്പ് പറയണമെന്നും ചെന്നത്തല കൂട്ടിച്ചേർത്തു.

വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകൾ പോലും ശേഖരിച്ചില്ലെന്നും ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡി വൈ എഫ് ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാൻ എന്ത് ക്രൂര കൃത്യവും ആട്ടിമറിക്കും എന്നതിന്‍റെ തെളിവാണിതെന്നും സതീശൻ പറഞ്ഞിരുന്നു.

Comments (0)
Add Comment