രാജീവ് ഗാന്ധി രാജ്യത്ത് ആധുനിക സാങ്കേതിക വിദ്യയുടെ വിപ്ലവത്തിന് തീ പകര്‍ന്ന പ്രധാനമന്ത്രി: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, August 20, 2019

രാജീവ്ഗാന്ധിയുടെ 75ാം ജന്‍മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് പഞ്ചായത്ത് രാജ് നടപ്പിലാക്കുകയും വളയിട്ട കൈകളിലേക്ക് അധികാരത്തിന്റെ വളയം സമ്മാനിക്കുകയും ചെയ്ത് ജനാധിപത്യത്തിന് പുതിയ മുഖം രാജീവ്ഗാന്ധി നല്‍കിയെന്ന് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുസ്മരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാജ്യത്ത് ആധുനിക സാങ്കേതിക വിദ്യയുടെ വിപ്ലവത്തിന് തീപകര്‍ന്ന പ്രധാനമന്ത്രി ആയിരുന്നു #രാജീവ്ഗാന്ധി.

പഞ്ചായത്ത് രാജ് നടപ്പിലാക്കുകയും വളയിട്ട കൈകളിലേക്ക് അധികാരത്തിന്റെ വളയം സമ്മാനിക്കുകയും ചെയ്ത് ജനാധിപത്യത്തിന് പുതിയ മുഖം നല്‍കി

പരിസ്ഥിതി സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു.

കാലത്തിന് മുന്‍പേ പറക്കുകയും രാജ്യത്തെ കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്ത രാജീവ്ജിയുടെ 75 ജന്മദിനമാണിന്ന്. രാജ്യം സ്‌നേഹത്തോടെയും ആദരവോടെയും ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.