‘സിപിഎം ധാർമ്മികതയില്ലാത്ത പാർട്ടി, മുകേഷിന്‍റെ രാജി ആവശ്യപ്പെടുമെന്ന പ്രതീക്ഷയില്ല’: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രധാനമെന്ന് രമേശ് ചെന്നിത്തല

 

കോഴിക്കോട്: മുകേഷിനോട് സിപിഎം രാജി ആവശ്യപ്പെടുമെന്ന പ്രതീക്ഷയില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. സിപിഎം ധാർമ്മികത ഇല്ലാത്ത പാർട്ടിയാണ്. അവർ കേസുകളിൽപ്പെട്ടവരെ ഉയർന്ന സ്ഥാനങ്ങളില്‍ ഇരുത്തിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജുകൾ ഇപ്പോഴും എവിടെയെന്ന് അറിയില്ല. റിപ്പോർട്ടിൽ ഉള്ളതാണ് യഥാർത്ഥ പ്രശ്നം എന്നും അതിനാണ് പരിഹാരം വേണ്ടതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

‘സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് വഴി തിരിച്ച് വിടാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ ശ്രമിക്കരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടപടിയാണ് പ്രശ്‌നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ ആവില്ല’ – രമേശ് ചെന്നിത്തല പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയം. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വഴി മാറിപ്പോകാന്‍ പാടില്ല. റിപ്പോര്‍ട്ടിലെ പ്രധാന പേജ് എവിടെയെന്ന് രമേശ് ചെന്നിത്തല ചോദിച്ച രമേശ് ചെന്നിത്തല,  മുകേഷിന് എതിരായത് രാഷ്ട്രീയമായ ആരോപണം അല്ല, ഗുരുതര ആരോപണം ആണെന്നും ചൂണ്ടിക്കാട്ടി.

Comments (0)
Add Comment