കണ്ണൂര്‍ വിമാനത്താവളം വൈകിപ്പിച്ചതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം എല്‍.ഡി.എഫ് സര്‍ക്കാരിന്: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, December 9, 2018

ramesh chennithala

കണ്ണൂർ വിമാനത്താവളത്തിനായി യു.ഡി.എഫ് സർക്കാർ ചെയ്തതിനേക്കാൾ കൂടുതലൊന്നും ചെയ്യാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്യാമായിരുന്നിട്ടും ഇത്രയും വൈകിപ്പിച്ചതിന്‍റെ പൂർണ ഉത്തരവാദിത്വം എൽ.ഡി.എഫ് സർക്കാരിനാണ്. ആ പാപഭാരം മറയ്ക്കാനാണ് മുഖ്യമന്ത്രി യു.ഡി.എഫിന്‍റെ തലയിൽ ചാരുന്നത്.

90 ശതമാനം പ്രവർത്തനങ്ങളും പൂർത്തീകരിച്ചത് യു.ഡി.എഫ് സർക്കാർ തന്നെയാണെന് ജനങ്ങൾക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും അതിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് യു.ഡി.എഫിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ തുടർസമരങ്ങളെക്കുറിച്ച് നാളെ ചേരുന്ന യു.ഡി.എഫിൽ തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പ്രതികരിച്ചു.