ഹിന്ദി ഹൃദയ ഭൂമിയിലെ വിജയം   രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കരുത്തേകും: രമേശ് ചെന്നിത്തല

webdesk
Tuesday, December 11, 2018

Ramesh-Chennithala

ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ ഉജ്വല വിജയം  2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും  കരുത്തേകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി മുക്ത ഭാരതമെന്ന  ലക്ഷ്യത്തിലേക്ക് ഈ തെരഞ്ഞെടുപ്പുകള്‍  രാജ്യത്തെ കൂടുതല്‍ അടുപ്പിക്കുകയാണ്.  കോണ്‍ഗ്രസ് വീണ്ടും വസന്ത കാലത്തിലേക്ക് തിരിച്ചുവരികയാണ്.   ഇത്  മതേതര ജനാധിപത്യ ശക്തികളുടെ  ഏകീകരണത്തിന് വഴി തെളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്‍റെ തിരിച്ചുവരവാണെന്നും രാജ്യത്ത് മോദി വിരുദ്ധ തരംഗമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ് .  വരുന്ന  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ മതേതര  ജനാധിപത്യ  മുന്നേറ്റം അധികാരത്തില്‍ വരും എന്നുള്ളതിന്‍റെ വ്യക്തമായ  സൂചനയാണിത്.  പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍, സാധാരണക്കാര്‍,  ഗ്രാമീണ മേഖലയിലുള്ളവര്‍, തൊഴിലാളികള്‍ എന്നിവരെല്ലാം കോണ്‍ഗ്രസിനൊപ്പം തിരിച്ചുവരുന്നു എന്നതിന്‍റെ സൂചനയാണിത്. വര്‍ഗീയ ശക്തികള്‍ക്കും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികള്‍ക്കും  ഉള്ള ഏറ്റവും വലിയ താക്കീതുകൂടിയാണ്  ഈ തെരഞ്ഞെടുപ്പ് ഫലമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.[yop_poll id=2]