പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് താൻ പറഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, October 22, 2020

പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് താൻ പറഞ്ഞുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി ദേശീയ നേതാവാണ്. പ്രാദേശിക തലത്തിൽ അല്ല രാഹുൽ ഗാന്ധി അഭിപ്രായം പറയുന്നത്. ദേശീയ തലത്തിൽ ആണ് രാഹുൽ കാര്യങ്ങൾ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ, ആ അർത്ഥത്തിൽ കാണണം എന്നാണ് താൻ അഭിപ്രായപ്പെട്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ Blame Game നടത്തരുത് എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിനെ സംസ്ഥാന സര്‍ക്കാരിനായുള്ള അംഗീകാരം ആയി കാണേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.