കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന് ; പത്രികാസമർപ്പണം നാളെ മുതല്‍

Jaihind Webdesk
Monday, April 12, 2021

 

ന്യൂഡല്‍ഹി : കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന്. ഈമാസം 20 വരെ നാമനിര്‍ദേശപത്രിക നല്‍കാം. തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. നിലവിലുള്ള നിയമസഭയിലെ അംഗങ്ങള്‍ക്കായിരിക്കും തിരഞ്ഞെടുപ്പില്‍ വോട്ടവകാശം.