രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Jaihind News Bureau
Thursday, August 13, 2020

 

തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കര്‍ഷകരുടെ പ്രതിനിധിയായാണ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി മത്സരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ ഇല്ലാത്തവണ്ണം പരാജയപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.