സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി

Jaihind Webdesk
Friday, June 21, 2019

Raju-narayana-Swamy-IAS

സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി. നാളികേര വികസന ബോർഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയാകാം പിരിച്ചുവിടൽ നടപടിക്കുള്ള ശുപാർശയെന്നാണ് കരുതുന്നത്. പരിച്ചുവിടാൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്‌തെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കിൽ നിയമപരമായിതന്നെ നേരിടും. തന്നെ പിരിച്ചു വിടാൻ തീരുമാനമെടുത്ത എല്ലാവർക്കുമെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കേഡറിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവി വഹിക്കുന്ന രാജു നാരായണ സ്വാമിക്ക് 10 വർഷം സർവീസ് ബാക്കി നിൽക്കെയാണ് പിരിച്ചുവിടാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്. സർക്കാർ ജീവിതം വഴിമുട്ടിച്ചെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

teevandi enkile ennodu para