ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അറിയാം; ശിവശങ്കറിനെ കുരുതി കൊടുത്താൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ അന്വേഷണം അവസാനിപ്പിക്കുമെന്ന് കരുതേണ്ട : രാജ്മോഹൻ ഉണ്ണിത്താൻ

Jaihind News Bureau
Tuesday, July 7, 2020

മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അറിയാമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി. ശിവശങ്കറിനെ കുരുതി കൊടുത്താൽ അവസാനിപ്പിക്കുമെന്ന് കരുതേണ്ട. അടിയന്തരമായി ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ബന്ധപ്പെട്ട പല മേഖലകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായും രാജ്മോഹൻ ഉണ്ണിത്താൻ പയ്യന്നൂരിൽ പറഞ്ഞു.

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.മുഖ്യമന്ത്രിയും പിഡബ്യു സിയും തമ്മിലുള്ള ഇടനിലക്കാരിയായി പ്രവർത്തിച്ചത് സ്വപ്നയാണൊയെന്ന് ജനങ്ങൾക്ക് അറിയണം. ശിവശങ്കർ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ. അത് കേരള ജനത കണ്ടതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ശിവശങ്കറിൻ്റെ വഴിവിട്ട ജീവിതം ആഭ്യന്തര മന്ത്രിയായ പിണറായി വിജയൻ അറിഞ്ഞില്ല എന്നത് ആഭ്യന്തര മന്ത്രിയുടെ വീഴ്ച്ചയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി പദവി ഉപയോഗിച്ചാണ് എല്ലാ തട്ടിപ്പും നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിനെ പദവിയിൽ നിന്ന് പുറത്താക്കിയത് കൊണ്ട് പ്രശ്നം തീരില്ല

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഫോൺ കോളുകൾ പരിശോധിക്കണം. ശിവങ്കറിനെയും, സ്വപ്നയെയും പുറത്ത് ആക്കിയത് കൊണ്ട് കേസ് തീരില്ല. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ആളായിട്ടാണ് നിന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ സ്വപ്ന സുരേഷ് എവിടെയുണ്ടെന്ന് അറിയാം. അതിന് മുഖ്യമന്ത്രി തയ്യാറാണൊയെന്നും രാജ് മോഹൻ ഉണ്ണിത്താൻ ചോദിച്ചു.