രാജസ്ഥാനിലേത് ജനാധിപത്യത്തിന്‍റെ ഐതിഹാസിക വിജയം; ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ തിരിച്ചടിയെന്ന് കെ.സി വേണുഗോപാൽ എം.പി

Jaihind News Bureau
Friday, August 14, 2020

ജനാധിപത്യത്തിന്‍റെ ഐതിഹാസിക വിജയമാണ് രാജസ്ഥാനിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അനായാസമായി അതിജയിച്ചത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത് മുതൽ ഓരോ ഘട്ടത്തിലും ബഹുമാന്യയായ കോൺഗ്രസ് അധ്യക്ഷയും, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്തിയ ഇടപെടലുകളാണ് ബിജെപിയുടെ മറ്റൊരു നീക്കത്തെ അമ്പേ പരാജയപ്പെടുത്തിയത്. ഇതിന്‍റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് അധ്യക്ഷയുടെയും, രാഹുൽ ഗാന്ധിയുടെയും നിർദേശ പ്രകാരം ജയ്‌പ്പൂരിലെത്തി ഇരുകൂട്ടർക്കുമിടയിൽ മഞ്ഞുരുകാൻ അവസരമൊരുക്കിയത്.

പാർട്ടി നിർദേശ പ്രകാരം എം എൽ എ മാർ ഒരേ മനസ്സോടെ നീങ്ങിയപ്പോൾ പത്തിമടക്കി ഒളിക്കാനേ ബിജെപിക്ക് സാധിച്ചുള്ളൂ. രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുന്ന ഈ വേളയിൽ രാജസ്ഥാനിലെ ജനാധിപത്യത്തിന്‍റെ വിജയം രാജ്യത്തെ ജനാധിപത്യ- ഭരണഘടന മൂല്യങ്ങളുടെ കൂടെ വിജയമാണ്’- കെ.സി വേണുഗോപാൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം :

ജനാധിപത്യത്തിന്‍റെ ഐതിഹാസിക വിജയമാണ് രാജസ്ഥാനിൽ ഇന്ന് നാം കണ്ടത്. അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അനായാസമായി അതിജയിച്ചത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണിത്. കോവിഡ് മഹാമാരിക്കെതിരെ ഏറ്റവും പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സർക്കാരിനെ ഈ പ്രതിസന്ധി ഘട്ടത്തിലും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ അട്ടിമറിക്കാൻ ബി ജെ പി കോപ്പു കൂട്ടിയത്.

ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്‍റെ കൂടെ ആശീർവാദത്തോടും, അറിവോടും കൂടിയാണ് ഈ ജനാധിപത്യ വിധ്വംസക പ്രവർത്തനത്തിന് ബിജെപി കച്ച കെട്ടിയിറങ്ങിയത്. കോൺഗ്രസ് എം എൽ എ മാരെല്ലാം പാർട്ടിയുടെ നിർദേശങ്ങൾ അംഗീകരിച്ചു ഒരേ മനസ്സോടെ നീങ്ങിയപ്പോൾ ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ അമ്പേ പരാജയപ്പെട്ടു. കൃത്യമായ പദ്ധതികളോടെയും, തയ്യാറെടുപ്പുകളോടെയും ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയത് രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്കൊന്നാകെ പ്രതീക്ഷയും, ആത്മവിശ്വാസവും പകർന്നു നൽകും എന്നതിൽ സംശയം വേണ്ട.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത് മുതൽ ഓരോ ഘട്ടത്തിലും ബഹുമാന്യയായ കോൺഗ്രസ് അധ്യക്ഷയും, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്തിയ ഇടപെടലുകളാണ് ബിജെപിയുടെ മറ്റൊരു നീക്കത്തെ അമ്പേ പരാജയപ്പെടുത്തിയത്. ഇതിന്‍റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് അധ്യക്ഷയുടെയും, രാഹുൽ ഗാന്ധിയുടെയും നിർദേശ പ്രകാരം ജയ്‌പ്പൂരിലെത്തി ഇരു കൂട്ടർക്കുമിടയിൽ മഞ്ഞുരുകാൻ അവസരമൊരുക്കിയത്. പാർട്ടി നിർദേശ പ്രകാരം എം എൽ എ മാർ ഒരേ മനസ്സോടെ നീങ്ങിയപ്പോൾ പത്തി മടക്കി ഒളിക്കാനെ ബിജെപിക്ക് സാധിച്ചുള്ളൂ. രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുന്ന ഈ വേളയിൽ രാജസ്ഥാനിലെ ജനാധിപത്യത്തിന്റെ വിജയം രാജ്യത്തെ ജനാധിപത്യ- ഭരണഘടന മൂല്യങ്ങളുടെ കൂടെ വിജയമാണ്.

teevandi enkile ennodu para