എന്‍.ഡി.എയുമായി മുന്നോട്ടുപോകാനാകില്ല; രാജന്‍ബാബു സഖ്യം വിട്ടു

Jaihind Webdesk
Wednesday, January 16, 2019

തിരുവനന്തപുരം: ജെഎസ്എസ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎ വിട്ടു. ഇതുസംബന്ധിച്ച കത്ത് ശ്രീധരന്‍പിളളയ്ക്ക് കൈമാറിയെന്ന് രാജന്‍ ബാബു പറഞ്ഞു. എന്‍ഡിഎയിലെ ഘടകക്ഷികളെല്ലാം അസംതൃപ്തരാണെന്നും എൻ‍ഡിഎയുമായി മുന്നോട്ട് പോകാനാകില്ലെന്നും രാജന്‍ബാബു പറഞ്ഞു. നേരത്തെ എന്‍ഡിഎയുമായി അകന്ന രാജന്‍ബാബു വിഭാഗം മുന്നണി പ്രവേശനത്തിനായി താല്‍പര്യം അറിയിച്ച് യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിരുന്നു. സി കെ ജാനു എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് രാജന്‍ബാബു വിഭാഗവും മുന്നണി വിടുന്നത്.