തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിൽ ഇത് ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.