അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ജനുവരി 3 വരെ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം തെക്കൻ അറബിക്കടലിന്‍റെ മധ്യഭാഗത്തായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെയും കിഴക്കൻ കാറ്റിന്‍റെയും സ്വാധീനത്തിൽ ഡിസംബർ 30 മുതൽ ജനുവരി 3 വരെ തെക്കൻ കേരളത്തിൽ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്.  കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Comments (0)
Add Comment