സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്

Jaihind News Bureau
Sunday, August 9, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ സ്ഥിതി ഗുരുതരമാണ്. നഗരത്തില്‍ വെള്ളം കയറി. പാലാ ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറുന്നു. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലും സ്ഥിതി രൂക്ഷമാണ്. പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.