സംസ്ഥാനത്ത് വ്യാപക മഴ ; 11 ജില്ലകളില്‍ യെല്ലോ അലർട്ട്

Jaihind Webdesk
Monday, June 14, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴ. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മത്സ്യ തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. തീരദേശത്തു താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം.