ചൂടിന് ആശ്വാസമായി വേനല്‍ മഴ; നാളെ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി ചില ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ചില ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.  നാളെ മാർച്ച് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചിട്ടുണ്ട്.

മാർച്ച് 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളതെന്നും  മാർച്ച് 27നും അതേ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മാർച്ച് 27ന് കൊല്ലത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Comments (0)
Add Comment