സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്

Jaihind News Bureau
Monday, July 22, 2019

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബുധനാഴ്ച്ച വരെ ഇത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു.

സംസ്ഥാത്ത് മഴ കലിതുള്ളി പെയ്യുകയാണ്. വടക്കൻ ജില്ലകളിലാണ് മഴ രൂക്ഷാമയി പെയ്യുന്നത്. മഴ തുടരെ പെയ്യുന്നതേടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഫ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജിവമാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടസാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ഉണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്#ു#ം അറിയിപ്പുണട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനതീരത്തേക്ക് പടിഞ്ഞാറ് ദിശയിൽനിന്ന് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

കൊല്ലം നീണ്ടകരയ്ക്കു സമീപം കടലിൽ വള്ളംമറിഞ്ഞ് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. ആലപ്പുഴയിൽ കടലാക്രമണ ബാധിത പ്രദേശങ്ങളായ കാട്ടൂരിലും ആറാട്ടുപുഴയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കോട്ടയം ജില്ലയിൽ നാല് ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലയിൽ തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. മൂന്നാറിനും പള്ളിവാസലിനുമിടെ ദേശീയപാതയിൽ അഞ്ചിടത്ത് മണ്ണിടിഞ്ഞു. കല്ലാർകുട്ടി, മലങ്കര, അണക്കെട്ടുകൾ തുറന്നു. പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി.പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.