സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Monday, July 26, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. കടല്‍ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഈ മാസം 29 വരെ കേരള കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം.