ഇന്നും മഴ തുടരും; വയനാട് ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീനവും കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്.

തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലയികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ മാത്രമാണ് അവധി. അതേസമയം മഴ തുടരുന്ന പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Comments (0)
Add Comment