സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Jaihind Webdesk
Monday, June 6, 2022

 

തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകും. സാധാരണ ജൂൺ ഒന്നിന് തുടങ്ങേണ്ട കാലവർഷം മൂന്നു ദിവസം മുമ്പേ എത്തിയിരുന്നുവെങ്കിലും മഴയിൽ 34 ശതമാനത്തോളം കുറവുണ്ടായിരുന്നു.  ജൂൺ പകുതിയോടെ കാലവർഷം ശക്തിപ്രാപിക്കുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നത്.