സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Jaihind Webdesk
Tuesday, May 17, 2022

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല്  ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഉൾപ്പെടെ ജാഗ്രത കർശനമാക്കാനും നിർദേശമുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് അടുത്ത ആഴ്ചയോടെ കാലവർഷം എത്താനാണ് സാധ്യത.