വിദ്വേഷ പ്രസംഗം : പി.സി.ജോർജിന്‍റെ വീട്ടിൽ പോലീസ് പരിശോധന; നടപടി ജാമ്യാപേഷ തള്ളിയതിന് പിന്നാലെ 

Jaihind Webdesk
Saturday, May 21, 2022

വിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്‍റെ മുൻകൂർ ജാമ്യാപേഷ തള്ളിയതിന് പിന്നാലെ  ഈരാറ്റുപേട്ടയിലുള്ള വീട്ടിൽ പോലീസ് പരിശോധന. തൃക്കാക്കര എസിപി യുടെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പി സി ജോർജിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പാലാരിവട്ടം വെണ്ണലയിൽ നടത്തി മതവിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോർജിന്‍റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. തുടർച്ചയായ വിദ്വേഷ പ്രസംഗം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി.