ഓർക്കുന്നോ… ജാഗ്രത പുലർത്തണമെന്ന രാഹുലിന്‍റെ മുന്നറിയിപ്പ്

Jaihind News Bureau
Monday, March 23, 2020

കൊറോണ മുന്നറിയിപ്പുകള്‍ ആവർത്തിച്ചാവർത്തിച്ച് രാജ്യത്തിന് നല്‍കിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ പോയ സർക്കാരുകള്‍ക്ക് വീണ്ടുമൊരു ഓർമ്മക്കുറിപ്പ്…

മുന്‍കരുതലോടെ പ്രവർത്തിച്ചില്ലെങ്കില്‍ രാജ്യം വളരെ വേദനാജനകമായ നാളുകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് ആളുകളെ മാത്രമല്ല രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും സുനാമി പോലെ തകർത്തെറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

“ആവർത്തിച്ച് പറഞ്ഞിട്ടും തന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ സർക്കാരോ ഉത്തരവാദിത്വപ്പെട്ടവരോ തയ്യാറായില്ല. അവർ ഇനിയും ഇതേക്കുറിച്ച് ബോധവാന്മാരായിട്ടില്ല. ” – അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ കൊറോണയെ മാത്രമല്ല, മറിച്ച് അത് കൊണ്ടുവരുന്ന ഭീകരമായ സാമ്പത്തിക തകർച്ചയെയും നേരിടാന്‍ സ്വയം സജ്ജരാകേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി ജിയുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ രാജ്യം ഇങ്ങനൊരു അടിയന്തിര സാഹചര്യങ്ങളിൽ എത്തില്ലായിരുന്നു.