ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി

Jaihind Webdesk
Wednesday, March 6, 2019

കോ​ണ്‍​ഗ്ര​സ് അ​ദ്ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ഗാ​ന്ധി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​കളു​മാ​യി ഡൽഹിയിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോൺഗ്രസ് പാർട്ടിയുടെ വിദേശകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്. മുന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.മ​ന്‍​മോ​ഹ​ന്‍ സിം​ഗും, യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധിയും ചര്‍ച്ചകളില്‍ പ​ങ്കെ​ടു​ത്തു. കൂടിക്കാഴ്ചയിൽ ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാരുമായി കോൺഗ്രസിന്‍റെ വിദേശനയം ചർച്ച ചെയ്തു.  ഫെ​ബ്രു​വ​രി 15ന് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെങ്കിലും പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച മാറ്റിവച്ചത്.[yop_poll id=2]