രാഹുല്‍ഗാന്ധി ഡിസംബര്‍ ഒന്നിന് കേരളത്തില്‍; ടി.പദ്മനാഭന് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം സമ്മാനിക്കും

Jaihind Webdesk
Saturday, November 18, 2023


രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനമാണ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചത്. ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്‌കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.