രാഹുലും പ്രിയങ്കയും കേരളത്തില്‍; രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Jaihind Webdesk
Thursday, April 4, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിർദേശപത്രിക സമർപ്പിക്കും. പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടുളള റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ പത്രിക നൽകാനെത്തുക. പ്രിയങ്ക ഗാന്ധി, മുകുൾ വാസ്നിക് ഉൾപ്പെടെയുളള മുതിർന്ന നേതാക്കളും രാഹുലിനൊപ്പം പത്രികാ സമർപ്പണത്തിന് എത്തും

ബുധനാഴ്ച രാത്രി 9.10-ഓടെയാണ് രാഹുല്‍ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങിയത്.  കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും  എത്തിയിട്ടുണ്ട്.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിനേയും പ്രിയങ്കയേയും സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നത്. കാണാനെത്തിയ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലം ഇരുവരെയും ടെര്‍മിനലിന് പുറത്തേക്ക് വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്ന് സെക്യൂരിറ്റി ഗേറ്റ് വരെ വന്ന് പ്രവര്‍ത്തകരെ കൈവീശി കാണിച്ച ശേഷം വിഐപി ഗേറ്റ് വഴിയാണ് പുറത്തേക്ക് പോയത്.[yop_poll id=2]