‘ഉമ്മന്‍ചാണ്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ രാഹുല്‍’; പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പുതുപ്പള്ളിയില്‍ എത്തും

കോട്ടയം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ മാങ്കുട്ടത്തില്‍ ഇന്ന് രാവിലെ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തും. പുതുപ്പള്ളി പള്ളിയില്‍ എത്തുന്ന രാഹുല്‍ മാങ്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കും.

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ ആശങ്കയായിരുന്നു.എന്നാല്‍ പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സര രംഗത്തേക്ക് എത്തിയതോടെ തിരഞ്ഞെടുപ്പ് രംഗം ആവേശഭരിതമായി.

അതെസമയം പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ വളരെ സന്തോഷമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു.ഈ പ്രായത്തിനിടെ ഒരുപാട് അവസരങ്ങളാണ് പാര്‍ട്ടി നല്‍കിയത്. പ്രിയങ്ക ഗാന്ധി ഇന്ത്യന്‍ പാലര്‍മെന്റിലേക്ക്
കാലെടുത്ത് വയ്ക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണിത്. അങ്ങനെയൊരു ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ
നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.

Comments (0)
Add Comment