സ്വാമി വിവേകാനന്ദന്‍റെ ജന്മവാര്‍ഷികത്തില്‍ യുവതയ്ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, January 12, 2019

 

സ്വാമി വിവേകാനന്ദന്‍റെ 156-ാം ജന്മവാര്‍ഷികത്തില്‍ ആദരവര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

”പ്രപഞ്ചത്തിലെ എല്ലാ ശക്തികളും നമ്മുടേതാണ്. പക്ഷേ  കൈകൊണ്ട് കാഴ്ച മറച്ചതിന് ശേഷം നാം ഇരുട്ടെന്ന് വിലപിക്കുകയാണ്” – എന്ന വിവേകാനന്ദ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് സന്ദേശം.

സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം നമ്മള്‍ ദേശീയ യുവദിനമായും ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ രാജ്യത്തെ യുവതയോട് പറയാനുള്ളതും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കുവെച്ചു.

രാജ്യത്തിന്‍റെ സ്വപ്നങ്ങളുടെ അടിസ്ഥാനമാണ് യുവാക്കള്‍. രാജ്യത്തിന്‍റെ കരുത്തും, കഴിവും, ഭാവിയുടെ പ്രതീക്ഷയുമാണ് നിങ്ങള്‍. നിങ്ങളുടെ സ്വപ്നങ്ങളെ സധൈര്യം പിന്തുടരുക. നിങ്ങള്‍ക്ക് എന്തും സാധ്യമാക്കാനാവും. നിങ്ങള്‍ക്കൊപ്പം എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.