കണ്ടത് ഭാവി പ്രധാനമന്ത്രിയെ എന്ന് കുഞ്ഞു നിവേദ്യ ; ചേർത്തുനിർത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, August 16, 2021

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ കാണാനായി കാത്തുനിന്ന ഏഴുവയസുകാരിയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി ഉണ്ണികൃഷ്ണന്റെ മകള്‍ നിവേദ്യയാണ് രാഹുലിനെ കണ്ട സന്തോഷം പങ്കുവെച്ചത്. നിവേദ്യയെ വാഹനത്തിനടുത്തേക്ക് വിളിച്ച രാഹുല്‍ വിശേഷങ്ങളും പഠനകാര്യങ്ങളുമെല്ലാം ചേര്‍ത്തു നിര്‍ത്തി തിരക്കി.

പിന്നീട് ആരാണ് രാഹുല്‍ ഗാന്ധിയെന്ന് അറിയാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഭാവി പ്രധാനമന്ത്രി എന്നായിരുന്നു നിവേദ്യയുടെ മറുപടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരനാണ് നിവേദ്യയുടെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍. അമ്മയുടെ വീട്ടിലേക്കുളള യാത്രക്കിടെയാണ് രാഹുല്‍ ഗാന്ധിയെ കാണാനായി അച്ഛനൊപ്പം നിവേദ്യ കാത്തുനിന്നത്.