‘മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് ഞങ്ങള്‍ പറയില്ല’ ; മോദിയെ വിമർശിക്കാന്‍ ഷംസീറിന് പേടി : രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Thursday, August 12, 2021

തിരുവനന്തപുരം : എ.എൻ. ഷംസീർ എംഎൽഎയുടെ പരിഹാസത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ​ഗാന്ധിയെന്നായിരുന്നു ഷംസീറിന്‍റെ പരിഹാസം. എന്നാല്‍ മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ് സംസ്കാരം കൊണ്ട് മാത്രമാണെന്ന് രാഹുല്‍ തിരിച്ചടിച്ചു. നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോൺഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലർന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമർശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്​ലിം ലീഗിന്‍റെ അക്കൗണ്ട്​ സി.പി.എം പൂട്ടിക്കുമെന്ന​ ഷംസീറിന്‍റെ വെല്ലുവിളിക്കും രാഹുൽ മറുപടി നൽകി.  2031ൽ ലീഗിന്‍റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കൾ, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കുവാൻ പാർട്ടി ക്വട്ടേഷനേൽപ്പിച്ചിരിക്കുന്ന താങ്കൾ മാസ്ക് താഴ്ത്താതെ കൂവാൻ ശ്രദ്ധിക്കണം, കാരണം എം. ബി. രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കുമെന്നും രാഹുൽ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

പ്രിയ ഷംസീർ,

മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണ്. നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോൺഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലർന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമർശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ! തോക്കിൻ കുഴലിൽ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തിൽ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാൻ തന്നെയുള്ള ഭയം കാണുമ്പോൾ സഹതാപം തോന്നുന്നു.

പിന്നെ 2031 ൽ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കൾ, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കുവാൻ പാർട്ടി ക്വട്ടേഷനേൽപ്പിച്ചിരിക്കുന്ന താങ്കൾ മാസ്ക് താഴ്ത്താതെ കൂവാൻ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കും’….
ലാൽസലാം..