പത്തനംതിട്ട : സി പി എം ന്റെ പേജില്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ പ്രചരണ വീഡിയോ ,സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പേജിലാണ് രാഹുലിന്റെ പ്രചരണ വീഡിയോ പോസ്റ്റ് ചെയ്തത്. ആദ്യം പേജ് ഔദ്യോഗികമല്ലന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി വീഡിയോ വൈറലായതോടെ മലക്കംമറിഞ്ഞു.യൂത്ത് കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറിയതാണെന്നാണ് നിലവിലെ വാദം.സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള പ്രതിഷേധമാണന്നാണ് സി പി എം ന് ഉള്ളിലെ അടക്കം പറച്ചില്‍.
തിരഞ്ഞെടുപ്പിന്റെ പാലക്കാടന്‍ ചൂട് ഇങ്ങ് പത്തനംതിട്ടയിലും വീശിയടിക്കുകയാണ്.പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണം സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പ്രതിഷേധമായി സിപിഎം ന്റെ ഔദ്യോഗിക പേജില്‍ തന്നെയിട്ട് ആഘോഷമാക്കിയിരിക്കയാണ്. നേതാക്കള്‍ ഇടപെട്ടതോടെ വീഡിയോ നീക്കം ചെയ്തങ്കിലും പത്തനംതിട്ടയിലെ സിപിഎം ന് ഉപ തിരഞ്ഞെടുപ്പു സമയത്ത് അണികള്‍ നല്‍കിയത് മുട്ടന്‍പണി തന്നെ ‘ സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സംസ്ഥാനത്തുടനീളം സി പി എം പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്.
ഇതിന്റെ പ്രതിഫലനമാണ് പാര്‍ട്ടി പേജില്‍ തന്നെ രാഹുലിന്റെ പ്രചരണ വീഡിയോ ഇട്ട് പ്രതിഷേധിച്ചത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി വീഡിയോയിട്ടെന്ന മുട്ടാത്തര്‍ക്കമാണ് ജില്ലാ സെക്രട്ടറി ഉദയഭാനുവിനു ഉള്ളത്. പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും പറഞ്ഞു.ട്രോളി ബാഗ് ബൂമറാങ്ങായത് പോലെ സ്വന്തം പേജും തിരിഞ്ഞ് അടിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി. ഇനി പേജ് കൈകാര്യം ചെയ്യുന്നയാള്‍ക്ക് അബദ്ധം പറ്റിയതാണങ്കില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ ഷെയര്‍ ചെയ്യാന്‍ സിപിഎം നേതാക്കള്‍ പോലും മടികാട്ടുന്നില്ല എന്ന് വേണം കാണാന്‍ ഇതെല്ലാം വ്യക്തമാക്കുന്നത് സിപിഎം ന് ഉള്ളിലെ സരിനോടുള്ള എതിര്‍പ്പ് തന്നെയാണ്.