പോരാട്ടവീര്യവുമായി രാഹുല്‍ പുറത്തേക്ക്; എല്ലാ കേസുകളിലും ജാമ്യം

 

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വേട്ടയാടലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യം.  എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ രാഹുല്‍ ഇന്നുതന്നെ ജയില്‍ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി  ഓഫീസ് മാർച്ചിലെടുത്ത കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കഴിഞ്ഞ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. 25,000 രൂപ കെട്ടിവെക്കണം. തിങ്കളാഴ്ച തോറും ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജനുവരി 9 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടില്‍ നിന്ന് പുലർച്ചെ വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തി നടത്തിയ ആസൂത്രിത അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.  രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായി കഴിഞ്ഞ 9 ദിവസമായി ജയിലില്‍ കഴിയേണ്ടിവന്ന രാഹുല്‍ വര്‍ധിത വീര്യത്തോടെയാണ് കർമ്മമേഖലയില്‍ സജീവമാകാനായി തിരികെ എത്തുന്നത്.

Comments (0)
Add Comment