‘അരൂപനീശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം? ദൈബം അദൃശ്യനാണ്’ ; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Jaihind Webdesk
Thursday, August 26, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവും പരിഹാസവും. നിരന്തരം വാർത്താസമ്മേളനത്തിലൂടെ  കൊവിഡ് കണക്കുകൾ വിവരിച്ചിരുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ കാണാത്തതിലാണ് പരിഹാസം.

‘അരൂപനീശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം? ദൈബം അദൃശ്യനാണ്’ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി കസേരയിൽ നിന്ന് പിണറായി വിജയനെ വെട്ടി മാറ്റിയുള്ള ചിത്രം പങ്കുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

ഹലോ ഗുയ്സ്, എങ്ങനെ ഉണ്ടായിരുന്നു ഞങ്ങടെ പി.ആർ വർക്ക് എന്ന തലക്കെട്ടോടെ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയും മുൻ സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിന്റെയും ചിത്രം പങ്കുവച്ച് രമ്യാ ഹരിദാസ് എംപിയും പരിഹാസവുമായി രംഗത്തെത്തി.