‘ലഹരി താത്കാലമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും’ ; ബിനീഷിനെ കൊട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Saturday, June 26, 2021

തിരുവനന്തപുരം :  ലഹരിവിരുദ്ധദിനത്തില്‍ ബിനീഷ് കോടിയേരിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ബിനീഷ് അഭിനയിച്ച ചിത്രത്തിലെ ഫോട്ടോ പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. ‘ലഹരി താത്കാലമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.

അതേസമയം ലഹരിമരുന്ന് കേസില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷിന്റെ ജയില്‍വാസം 234 ദിവസം പിന്നിട്ടു. ഇതിനിടെ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍ മാറ്റി.