ബിജെപി സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ ആദിവാസിഭൂമി കോണ്‍ഗ്രസ് തിരിച്ചു നൽകുന്നു

webdesk
Tuesday, December 25, 2018

Rahul 28.09.18

രാഹുൽ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി കോൺഗ്രസ് നടപ്പിലാക്കുന്നു. ബസ്തറിലെ ലോഹന്ദിഗുദയിൽ ആദിവാസികളിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ.

2005ൽ ടാറ്റയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയാണ് തിരികെ നൽകുന്നത്. വ്യവസായിക ആവശ്യങ്ങൾക്കായി ഏറ്റെടുത്ത ഭൂമിയിൽ അഞ്ച് വർഷത്തിന് ശേഷവും നടപടി ആയില്ലെങ്കിൽ തിരിച്ചു നൽകുമെന്നായിരുന്നു ഈ വർഷം നവംബറിൽ ജഗ്ദാൽപൂരിൽ വെച്ച് രാഹുൽ ഗാന്ധി പറഞ്ഞത്.

1707 കർഷകർക്ക് ഭൂമി തിരികെ ലഭിക്കും. 2005ൽ ബസ്തറിൽ സ്റ്റീൽപ്ലാന്റ് നിർമിക്കുന്നതിനായി ബിജെപി സർക്കാരായിരുന്നു ടാറ്റയുമായി കരാറിലെത്തിയത്. 19,500 കോടിയുടെ പദ്ധതിയായിരുന്നു അത്. എന്നാൽ 2016ൽ ടാറ്റ പദ്ധതിയിൽ നിന്ന് പിന്മാറിയെന്നും, ഇതിനായി ഏറ്റെടുത്ത ഭൂമി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഏറ്റെടുത്തുവെന്നും തിരിച്ചു നൽകാൻ സാധിക്കില്ലെന്നുമായിരുന്നു ബിജെപി സർക്കാരിന്റെ വാദം.