സംസ്ഥാനത്തൊട്ടാകെ ഉണ്ടായ മികച്ച പോളിങ് രാഹുൽ തരംഗം : അടൂർ പ്രകാശ്

Jaihind Webdesk
Wednesday, April 24, 2019

കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടായ നിരാശജനകമായ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വോട്ടിലൂടെ മറുപടി പറയുമെന്ന് ആറ്റിങ്ങൽ സ്ഥാനാർത്ഥി അടൂർ പ്രകാശ്. സംസ്ഥാനത്തൊട്ടാകെ ഉണ്ടായ മികച്ച പോളിങ് രാഹുൽ തരംഗമാണെന്നു വിശേഷിപ്പിച്ച അദ്ദേഹം ആറ്റിങ്ങലിൽ വിജയം സുനിശ്ചിതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് .

ഒന്നരമാസത്തോളം നീണ്ട ആവേശ പ്രചാരണം, വേനൽ ചൂടിനെ വകവയ്ക്കാതെയുള്ള തെരഞ്ഞെടുപ്പ് റാലികൾ, കൊട്ടിക്കലാശത്തിന്‍റെ അവസാന മണിക്കുറിലും വോട്ട് ഉറപ്പിക്കാനുള്ള ഓട്ടം, വിവിധ വിഷയങ്ങൾ ചര്‍ച്ചയായ കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ നടന്നത് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണപ്രവര്‍ത്തനങ്ങളാണ്. ജനം, വിധി എഴുത്ത് നടത്തിയത്തോടെ ഇനി വോട്ടെണൽ നാളിനായുള്ള കാത്തിരുപ്പിലാണ് സ്ഥാനാർത്ഥികൾ.

വിശ്രമമില്ലാത്ത ദിനരാത്രങ്ങളിലൂടെയാണ് ആറ്റിങ്ങൽ സ്ഥാനാർത്ഥി അടൂർ പ്രകാശ് കടന്ന് പോയത്. ഇത്തവണ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലുണ്ടായ ഉയർന്ന പോളിങ് നിരക്കും അടൂർ പ്രകാശിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു .

മികച്ച ഭൂരിപക്ഷത്തോടെ ആറ്റിങ്ങൽ മണ്ഡലത്തിലെ ജനങ്ങൾ തന്നെ വിജയ്പ്പിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാർത്ഥി. ഒപ്പം രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആവേണ്ട ആവശ്യകതയേ പറ്റി പറയാനും അദ്ദേഹം മറന്നില്ല.

teevandi enkile ennodu para