രാഹുൽ ഗാന്ധി ഇന്ന് ഹരിയാനയിൽ

Jaihind News Bureau
Monday, October 14, 2019

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് ഹരിയാനയിൽ എത്തും. ഹരിയാനയിൽ ശക്തമായ മത്സരമാണ് കോൺഗ്രസ്‌ നടത്തുന്നത്. സ്ത്രീകൾക്കും കർഷകർക്കും മുൻഗണന നൽകുന്ന പ്രകടന പത്രിക കോൺഗ്രസ്‌ ഇതിനോടകം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ഇന്നലെ മഹാരാഷ്ട്രയിൽ പൊതുസമ്മേളനത്തിൽ സംസാരിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ അതിരൂക്ഷമായാണ് വിമർശിച്ചത്. സാധാരണക്കാരന്‍റെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി ലാത്തൂരിൽ നടത്തിയ റാലിയിൽ പറഞ്ഞു. തൊഴിലില്ലായ്മയെക്കുറിച്ച് യുവാക്കൾ ചോദിക്കുമ്പോൾ ചന്ദ്രനിലേക്ക് നോക്കി നിൽക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. 15 ധനികരുടെ അഞ്ചര ലക്ഷം കോടി കടം എഴുതി തള്ളിയതിന് മോദി ജനങ്ങളോട് മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.