കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് ദുബായിൽ എത്തി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വ്യാസിന് കോൺഗ്രസ് അനുഭാവ സംഘടനയായ ഇൻകാസ് സ്വീകരണം നൽകി. ഇൻകാസ് യു.എ.ഇ പ്രസിഡണ്ട് മഹാദേവൻ വാഴശേരിയിൽ നേതൃത്വം നൽകി. ജനുവരി 11, 12 തീയതികളിലാണ് രാഹുൽ ഗാന്ധി യു.എ.ഇ സന്ദർശിക്കുന്നത്.