‘രാജീവ് ഗാന്ധിയുടെ മകനായി ജനിച്ചതില്‍ അഭിമാനം, അനുകമ്പയും സ്‌നേഹവുമുള്ള മനുഷ്യനായിരുന്നു അദ്ദേഹം’; പിതാവിന്‍റെ സ്മരണയില്‍ രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, August 20, 2020

രാജീവ് ഗാന്ധിയുടെ മകനായി ജനിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പിതാവിന്‍റെ 76-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. അതിശയകരമായ കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു രാജീവ് ഗാന്ധിയെന്ന് രാഹുല്‍ ഗാന്ധി  ട്വിറ്ററില്‍ കുറിച്ചു. അനുകമ്പയും സ്‌നേഹവുമുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ മകനായി ജനിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാഹുല്‍ കുറിപ്പില്‍ കൂട്ടിച്ചേർത്തു.